നോര്‍ത്ത്- ഈസ്‌റ്റേണ്‍ റെയില്‍വേയില്‍ ആയിരത്തിലധികം ഒഴിവുകള്‍; സമയം തീരുന്നു; വേഗം അപേക്ഷിച്ചോളൂ
ഇന്ത്യന്‍ റെയില്‍വേക്ക് കീഴില്‍ വീണ്ടും ജോലിയവസരം. ഇന്ത്യന്‍ റെയില്‍വേ ഗോരഖ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോര്‍ത്ത്- ഈസ്‌റ്റേണ്‍ റീജിയന് കീഴില്‍ അപ്രന്റീസ് റിക്രൂട്ട്‌മെന്റ് നടക്കുന്നു. ആകെ 1104 ഒഴിവുകളാണുള്ളത്. വിവിധ ഐടി ഐ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 23ന് മുന്‍പായി അപേക്ഷ നല്‍കണം.
തസ്തിക & ഒഴിവ്
നോര്‍ത്ത് ഈസ്‌റ്റേണ്‍ റെയില്‍വേയില്‍ അപ്രന്റീസ് റിക്രൂട്ട്‌മെന്റ്. ഗോരഖ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നോര്‍ത്ത്- ഈസ്‌റ്റേണ്‍ റീജിയന് കീഴിലുള്ള വിവിധ വര്‍ക്ക്‌ഷോപ്പുകളിലേക്കാണ് നിയമനം. ആകെ 1104 ഒഴിവുകള്‍. ഒരു വര്‍ഷത്തേക്കാണ് പരിശീലന കാലാവധി.
ട്രേഡുകള്‍: ഫിറ്റര്‍, വെല്‍ഡര്‍, ഇലക്ട്രീഷ്യന്‍, കാര്‍പെന്റര്‍, പെയിന്റര്‍, മെഷീനിസ്റ്റ്, ടര്‍ണര്‍, മെക്കാനിക് ഡീസല്‍, ട്രിമ്മര്‍.
പ്രായപരിധി
15 വയസ് മുതല്‍ 24 വയസ് വരെയാണ് പ്രായപരിധി. എസ്.സി, എസ്.ടി, ഒബിസി, ഭിന്നശേഷിക്കാര്‍ തുടങ്ങിയ സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
50 ശതമാനം മാര്‍ക്കോടെ ഹൈസ്‌കൂള്‍ / പത്താം ക്ലാസ് വിജയം. കൂടെ ബന്ധപ്പെട്ട ട്രേഡില്‍ ഐടി ഐ സര്‍ട്ടിഫിക്കറ്റും വേണം.
സ്റ്റൈപ്പന്റ്
നാഷണല്‍ അപ്രന്റീസ് നിയമങ്ങള്‍ക്കനുസരിച്ച് അര്‍ഹമായ സ്റ്റൈപ്പന്റായിരിക്കും ലഭിക്കുക.
തെരഞ്ഞെടുപ്പ്
എഴുത്ത് പരീക്ഷ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. സര്‍ട്ടിഫിക്കറ്റ് പരിശോധനയും നടക്കും.
അപേക്ഷ ഫീസ്
ജനറല്‍, ഒബിസി കാറ്റഗറിക്കാര്‍ക്ക് 100 രൂപ അപേക്ഷ ഫീസുണ്ട്. പട്ടികജാതി-പട്ടികവര്‍ഗ, ഭിന്നശേഷിക്കാര്‍, സ്ത്രീകള്‍ എന്നിവര്‍ക്ക് അപേക്ഷ ഫീസില്ല.
അപേക്ഷ
താല്‍പര്യമുള്ളവര്‍ ഇന്ത്യന്‍ റെയില്‍വേ റിക്രൂട്ട്‌മെന്റ് പോര്‍ട്ടല്‍ സന്ദര്‍ശിച്ച് അപേക്ഷ നല്‍കുക. അവസാന തീയതി ഫെബ്രുവരി 23. സംശയങ്ങള്‍ക്ക് വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന വിജ്ഞാപനം കാണുക.
വെബ്‌സൈറ്റ്: www.ner.indianrailways.gov.in
ഇപ്പോള്‍ അപേക്ഷിക്കാം : റെയില്‍വേയില്‍ ഗ്രൂപ്പ് ഡി വിജ്ഞാപനം – 32438 ഒഴിവുകളിലേക്ക് അപേക്ഷിക്കാം
റെയില്‍വേയില്‍ ഗ്രൂപ്പ് ഡി വിജ്ഞാപനം: മിനിമം പത്താം ക്ലാസ്സ് , പ്ലസ്ടു ഉള്ളവര്‍ക്ക് ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡ് (RRB) ഇപ്പോള്‍ റെയിൽവേ ഗ്രൂപ്പ് ഡി തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ് , പ്ലസ്ടു ഉള്ളവര്‍ക്ക് ഇന്ത്യന്‍ റെയില്‍വേയില്‍ ഗ്രൂപ്പ് ഡി പോസ്റ്റുകളില്‍ ആയി മൊത്തം 32438 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2025 ജനുവരി 23 മുതല്‍ 2025 ഫെബ്രുവരി 22 വരെ അപേക്ഷിക്കാം.
റെയില്‍വേയില്‍ ഗ്രൂപ്പ് ഡി വിജ്ഞാപനം ഒഴിവുകളുടെ വിശദമായ വിവരണം
മിനിമം പത്താം ക്ലാസ്സ് , പ്ലസ്ടു ഉള്ളവര്‍ക്ക് ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ താഴെ കൊടുത്ത ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ചു മനസ്സിലാക്കിയതിനു ശേഷം അപേക്ഷിക്കുക.
RRB Railway Group D Recruitment 2025 Latest Notification Details | |
---|---|
സ്ഥാപനത്തിന്റെ പേര് | റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡ് (RRB) |
ജോലിയുടെ സ്വഭാവം | Central Govt |
Recruitment Type | Direct Recruitment |
Advt No | 08/2024 |
തസ്തികയുടെ പേര് | റെയിൽവേ ഗ്രൂപ്പ് ഡി |
ഒഴിവുകളുടെ എണ്ണം | 32438 |
ജോലി സ്ഥലം | All Over India |
ജോലിയുടെ ശമ്പളം | Rs.18,000 – 36,000/- |
അപേക്ഷിക്കേണ്ട രീതി | ഓണ്‍ലൈന്‍ |
അപേക്ഷ ആരംഭിക്കുന്ന തിയതി | 2025 ജനുവരി 23 |
അപേക്ഷിക്കേണ്ട അവസാന തിയതി | 2025 ഫെബ്രുവരി 22 |
ഒഫീഷ്യല്‍ വെബ്സൈറ്റ് | https://www.rrbapply.gov.in |
Official Notification | Click Here |
Official Website | Click Here |