For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

പ്ലസ് ടു യോഗ്യതയുള്ളവർക്ക് മെഡിക്കൽ കോളേജിൽ അവസരങ്ങൾ

Kerala jobs

പ്ലസ് ടു യോഗ്യതയുള്ളവർക്ക് മെഡിക്കൽ കോളേജിൽ അവസരങ്ങൾ


തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എൻഡോക്രൈനോളജി വിഭാഗത്തിനു കീഴിലെ ഐ.സി.എം.ആർ ലേക്ക് പ്രോജക്ട് ടെക്നിക്കൽ സപ്പോർട്ട് III (റിസർച്ച് ഡയറ്റീഷ്യൻ) തസ്തികയിലേക്ക് ഒരു വർഷത്തെ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ഒരൊഴിവാണുള്ളത്.

പ്രായപരിധി 40 വയസ്സാണ്.

യോഗ്യത: സയൻസ് വിഷയത്തിൽ 12th ക്ലാസ് പാസായിരിക്കണം, ന്യൂട്രിഷൻ ആൻഡ് ഡയറ്റെറ്റിക്സിൽ ഡിഗ്രി / ഡിപ്ലോമ, ഒരു ഗവൺമെന്റ് അല്ലെങ്കിൽ അംഗീകൃത സ്ഥാപനത്തിനു കീഴിൽ ഐ.സി.എം.ആർ / ഡി.എച്ച്.ആർ / ഡി.ബി.റ്റി / ഡി.എസ്.ടി / കേന്ദ്ര സർക്കാർ അല്ലെങ്കിൽ സംസ്ഥാന സർക്കാർ റിസർച്ച് പ്രോജക്ടിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തിപരിചയം, ഐ.സി.എം.ആർ / ഡി.എച്ച്.ആർ / ഡി.ബി.റ്റി / ഡി.എസ്.ടി / കേന്ദ്ര സർക്കാർ അല്ലെങ്കിൽ സംസ്ഥാന സർക്കാർ റിസർച്ച് പ്രൊജക്ടിൽ ഡയറ്റീഷ്യനായി കുറഞ്ഞത് 2 വർഷത്തെ സേവന പരിചയം, ക്ലിനിക്കൽ ട്രയൽസിനുള്ള ജി.സി.പി സർട്ടിഫിക്കറ്റ്.

പ്രതിമാസ വേതനം 28,000 + 18 ശതമാനം എച്ച്.ആർ.എ.

താത്പര്യമുള്ളവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഫെബ്രുവരി 18ന് രാവിലെ 11ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം.

2) എറണാകുളം: ഹോമിയോപ്പതി വകുപ്പിൽ ജില്ലയിലെ ഒഴിവുള്ള മെഡിക്കൽ ഓഫീസർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു .

താല്പര്യമുള്ള ബി എച്ച് എം എസ്, ടി സി എം സി രജിസ്ട്രേഷൻ യോഗ്യതയുള്ള 40 വയസിൽ താഴെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.

താല്പര്യമുള്ളവർ ഫെബ്രുവരി എട്ടിന് രാവിലെ 10 മുതൽ ഫെബ്രുവരി 17-ന് വൈകിട്ട് അഞ്ച് വരെ രജിസ്റ്റർ ലിങ്കിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യേണ്ടതാണ്.

ഫെബ്രുവരി 25ന് രാവിലെ 10ന് ഓൺലൈനായി പരീക്ഷ നടക്കും.

പരീക്ഷയുടെ ലിങ്ക് ഉദ്യോഗാർത്ഥികളുടെ ഇ - മെയിൽ വിലാസത്തിൽ നൽകും.

ഓൺലൈൻ പരീക്ഷയിൽ വിജയിക്കുന്നവരുടെ റാങ്ക് ലിസ്റ്റ് ഇൻറ്റർവ്യൂവിന്റെ അടിസ്ഥാനത്തിലായിരിക്കും തയ്യാറാക്കുക


Post a Comment

© Kerala job. All rights reserved. Developed by Jago Desain