For Latest Job Updates!👇

WhatsApp GroupJoin Now
Telegram GroupJoin Now

സംരംഭകർ ആകാൻ ആഗ്രഹിക്കുന്ന വനിതകൾക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന പരിശീലന പരിപാടി ഫെബ്രുവരി 24 നു

Kerala jobs


സംരംഭകർ ആകാൻ ആഗ്രഹിക്കുന്ന വനിതകൾക്കായി വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന പരിശീലന പരിപാടി ഫെബ്രുവരി 24 നു 


വനിതാ സംരംഭകത്വ വികസന പരിശീലന പരിപാടി ഫെബ്രുവരി 24 മുതൽ| സംരംഭകർ ആകാൻ ആഗ്രഹിക്കുന്ന വനിതകൾക്കായി വ്യവസായ – വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡെവലപ്മെന്റ് (കെ.ഐ.ഇ.ഡി) 5 ദിവസത്തെ വനിതാ സംരംഭകത്വ വികസന പരിപാടി (എന്റർപ്രെനർഷിപ്പ് ഡെവലപ്മെന്റ്ർ പ്രോഗ്രാം ഫോർ വിമൻ) സംഘടിപ്പിക്കുന്നു. 2025 ഫെബ്രുവരി 24 മുതൽ മാർച്ച് 1  വരെ എറണാകുളം കളമശ്ശേരിയിൽ ഉള്ള കെ.ഐ.ഇ.ഡി ക്യാമ്പസിൽ വെച്ചാണു പരിശീലനം നടക്കുന്നത്.


കമ്പനി രജിസ്ട്രേഷൻ, ഇന്റലെക്ച്വൽ പ്രോപ്പെർട്ടി റൈറ്റ്സ്, ഡിജിറ്റൽ മാർക്കറ്റിംഗ്, ജി.എസ്.ടി, കെ-സ്വിഫ്റ്റ്, ടാക്സേഷൻ തുടങ്ങിയ നിരവധി സെഷനുകൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്. താത്പര്യമുള്ളവർ http://kied.info/training-calender/ എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കണം. 

ഈ വർക്ക്ഷോപ്പ് സൗജന്യമായതിനാൽ തിരഞ്ഞെടുക്കപ്പെടുന്ന 25 പേർക്ക് മാത്രമേ പങ്കെടുക്കാൻ സാധിക്കുകയുള്ളു. 

കൂടുതൽ വിവരങ്ങൾക്ക് : 0484 2532890, 2550322, 7994903058


Post a Comment

© Kerala job. All rights reserved. Developed by Jago Desain